സുനിൽ പി ഇളയിടം & ഷൗക്കത്ത് | SUNIL P ELAYIDAM & SHOUKATH

ഗുരു: വഴിയും പൊരുളും - Kozhikode. Mathrubhumi Books, 2026, - 168p.

പല വഴികളില്‍ സഞ്ചരിച്ചിരുന്ന, പല വഴികളിലേക്കു തുറന്നുകിടക്കുന്ന ഒരു വലിയ ജീവിതസ്ഥാനത്തിന്റെ പേരാണ് നാരായണഗുരു എന്നത്. -സുനില്‍ പി. ഇളയിടം നമ്മില്‍ ഇനിയും വെളിച്ചം വന്നുനിറയേണ്ട ഇടങ്ങളുണ്ട്. അവിടെ പ്രകാശവത്താക്കാന്‍ കഴിയുന്ന ജ്ഞാനം ഗുരുസാന്നിദ്ധ്യത്തിനുണ്ടെന്ന അറിവാണ് നമ്മെ ഗുരുവിലേക്ക് അടുപ്പിക്കുന്നത്. -ഷൗക്കത്ത് വ്യത്യസ്തമായ ജീവിതസമീപനവും സാമൂഹിക-രാഷ്ട്രീയ നിലപാടുകളും പിന്തുടരുന്ന രണ്ടുപേര്‍, തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെ ഗുരുവിലേക്ക് എത്തിച്ചേര്‍ന്നതിന്റെയും ഐക്യത്തോടെ ചേര്‍ന്നിരിക്കുന്നതിന്റെയും നേര്‍ക്കാഴ്ച. ഗുരു തുറന്നുതരുന്ന അനന്യമായ സാഹോദര്യഭാവനയുടെ ആവിഷ്‌കാരമാണ് ഈ പുസ്തകം.

9789349855557