TY - BOOK AU - Jimshar P. AU - പി ജിംഷാര്‍ TI - ആണ്‍ കഴുതകളുടെ Xanadu SN - 9789353903640 U1 - 894.M301 PY - 2023/// CY - Kottayam PB - D. C. Books KW - Malayalam Literature- Story N1 - സിനിമയുടെ അടുപ്പിൽ വെന്തുലർന്ന കഥകൾ എന്നാണ് ജിംഷാറിന്റെ കഥകളെ പ്രതിയുള്ള എന്റെ ആദ്യവായന. സിനിമാമോഹിയും ഭ്രാന്തനുമായ ഒരുവനു സാധ്യമാകുന്ന കഥാലോകം. ഓരോ ചെറു കഥകളിലും ഓരോ സിനിമകൾ ഒളിച്ചിരിക്കുന്നു. അല്ലെങ്കിൽ ജിംഷാർ ഒളിച്ചു വെച്ചിരിക്കുന്നു. അതിനാൽത്തന്നെ ഓരോ കഥയുടെ ഘടനയും രൂപലാവണ്യവും സിനിമയുമാർന്നിഴചേർന്ന് തിരക്കഥയോളം സുതാ ര്യമായിരിക്കുന്നതായിക്കാണാം. കാഴ്ചയുടെ സമൃദ്ധിക്കൊപ്പം തന്നെ കാഴ്ചയുടെ പരിമിതിയും വായനക്കാരൻ പേറേണ്ടി വരുന്നുണ്ട്. ഓരോ വാക്കുകളിലും വാക്യങ്ങളിലുമുണ്ട് ഈ എഡിറ്റിങ് ദുശ്ശാഠ്യമെന്നേ ഞാൻ വായിക്കൂ. ചെത്തിമി നുക്കലുകളൂടെ വർത്തുളസൗന്ദര്യം ആ എഡിറ്റിങ് മനസ്സിൽ നിന്നാണുണ്ടാകുന്നത്. തിരക്കഥയുടെ രൂപത്തിൽ ഇറങ്ങു മ്പോഴും ചെറുകഥയുടെ എല്ലാ ഭാവങ്ങളും സ്വഭാവങ്ങളുമിവ യ്ക്കുണ്ട്. സിനിമാസിക്താണ്ഡം പേറി മനോഹരമായി ഒതുങ്ങി നിൽക്കുന്ന കാൽപ്പനികഭാഷ, ഭാവുകത്വപരിണാ മത്തിൽ പുതുകാലത്തോട് ചേർന്നു നിൽക്കുന്ന കഥാതന്തു, വന്യമായ ഭാവനയുടെ വൈകാരികമായ അടക്കലുകൾ എന്നിങ്ങനെ ഓരോ കഥയും നമ്മളോട് നിരന്തരം സംവദിക്കുന്നു. ER -