വൈറ്റ് സൗണ്ട്
- 1
- Kottayam: D. C. Books, 2024.
- 125p.
വ്യാജബിംബങ്ങളായി മാറുന്ന വ്യക്തിക്കും കുലത്തിനും അധികാരസ്ഥാനങ്ങൾക്കും നേർക്ക് തൊടുക്കുന്ന സൂക്ഷ്‌മവേധികളായി മാറുന്ന കഥകൾ. രാഷ്ട്രീയപരവും സാമൂഹികവും വൈയക്തികവുമായ ജ്യാമിതീയരൂപങ്ങളിൽ സമകാലിക ജീവിതങ്ങളെ അടുക്കിവയ്ക്കുന്ന കൈത്തഴക്കം വന്ന രചനകൾ. സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഏഴ് ചെറുകഥകൾ പാതാളക്കരണ്ടി, പൂച്ചക്കണ്ണുള്ള പട്ടി, വൈറ്റ് സൗണ്ട്, വ്യാജബിംബം, വെള്ളിക്കാശ്, ഇരുട്ടുകുത്തി, പളനിവേൽ പൊൻകുരിശ് വി.ജെ. ജയിംസിൻ്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം