TY - BOOK AU - Thampi Antony AU - തമ്പി ആന്റണി TI - വാസ്കോഡിഗാമ SN - 9788126474738 U1 - 894.M301 PY - 2016/// CY - Kottayam PB - D. C. Books KW - Malayalam - Story N1 - മെട്രോയുടെ ബഹുസ്വരതയില്‍ ജീവിക്കുന്ന ഒരാള്‍ കേരളത്തിനെ ഇങ്ങോട്ടു നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ക്ക് ഒരു പ്രത്യേകതരം വക്രതപ്പെടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഈ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. ചിരിപ്പിക്കുന്ന വക്രതയാണത്. ഒരുപക്ഷേ, ബഷീറിനും വി.കെ.എന്നിനും കേരളത്തിനുള്ളില്‍ ഇരുന്നുകൊണ്ടു തന്നെ ആ വളഞ്ഞ മോന്തകളെ കാണാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ പ്രത്യേകത. ഈ കഥകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ശ്രദ്ധിക്കുക: ഈനാശു പട്ടക്കാരന്‍, ഡോക്ടര്‍ ദൈവസഹായം, ശവുരി കിറുക്കന്‍, രാജു കോടനാടന്‍, ഫാ. ഐസക് കെണ്ടോടി, മനോഹരന്‍ മുതലാളി, ക്യാപ്റ്റന്‍ ഇത്താക്ക്, പൂര്‍ണ്ണിമാ പോള്‍ പൂമംഗലം. അവയ്‌ക്കൊരു ബഷീറിയന്‍ ലാളിത്യമുണ്ട്. എന്നാല്‍ തമ്പി ആന്റണിയുടെ കഥകള്‍ ഒരിക്കലും ബഷീറിനെ അനുകരിക്കലല്ല, വി.കെ.എന്നിനെ പകര്‍ത്തലുമല്ല. പകരം കഥയിലെ വരികളിലുട നീളം കറുത്ത ഹാസ്യത്തിന്റെ വിത്തുകള്‍ പാകിയിടുന്നതിലൂടെ തന്റേതായ ഒരു ശൈലി കണ്ടെത്തുകയാണ് അദ്ദേഹം ചെയ്യുന്നത് ER -