സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം
- 1
- Kottayam: D C Books, 2024.
- 145p.
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് വിപ്ലവം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹത്തായ ആശയങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുവെങ്കിലും അതില്‍ സ്ത്രീകള്‍ക്ക് അത്തരം അവകാശങ്ങളൊന്നും നല്കാന്‍ തയ്യാറായിരുന്നില്ല. അവരെ പൗരരായി കാണാന്‍ ആണധികാരം കൂട്ടാക്കിയില്ല. ഫ്രഞ്ച് വിപ്ലവ കാലത്ത് ലിംഗസമത്വത്തിനായി വാദിക്കുകയും അതിന്‍റെ പേരില്‍ വധശിക്ഷ നേരിടേണ്ടിവരികയും ചെയ്ത ഒളിംപേ ഡി ഗൗജസിയുടെ ജീവിതം അതിന്‍റെ ദൃഷ്ടാന്തമാണ്. ആ ജീവിതവും അവരുടെ പോരാട്ടവും അവരുടെ കാഴ്ചപ്പാടുകളും വിവരിക്കുന്ന കൃതിയാണ് സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം.