മലയാളത്തിലെ ദളിത് ചെറുകഥകൾ
- 1
- Kottayam: D. C. Books, 2024.
- 512p.
തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെയും പോയതുകൊണ്ടാണ് ദലിതർക്ക് അവരുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടിവന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ അവർ വിഭാഗീയമായി ഇടപെടുകയോ എഴുതുകയോ അല്ല ചെയ്യുന്നത്. മറിച്ച് എഴുതപ്പെടാതെപോയ തങ്ങളുടെ ജീവിതവും പ്രാതിനിധ്യവും ചരിത്രത്തിൽ അടയാളപ്പെടുത്തി സാമൂഹ്യ ഇടങ്ങൾ ജനാധിപത്യവൽക്കരിക്കുകയാണ്. പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുകയും വർത്തമാനത്തെ നിർണയിക്കുകയുമാണ്.
9789357321648
Malayalam Literature - Cherukathakal / Dalit Studies