സെല്ഫ് ഹെല്പ് പുസ്തകങ്ങളുടെ പ്രളയകാലത് പലതുകൊണ്ടും വ്യത്യസ്തമാണ് വിനോദിന്റെ പുസ്തകം. ഇംഗ്ലീഷ് അക്ഷരമലയുടെ ചുവടുപിടിച് വിജയത്തിന്റെ ആധാരശിലകളെ വിശദമാക്കുന്ന രീതി തന്നെ മുക്യമം. ആസൂത്രിതമായ ശ്രമങ്ങളിലൂടെ ആർക്കും വിജയം ഉറപ്പാക്കാമെന്നാണ് സരളവും സരസവുമായ ശൈയലിലൂടെ വിനോദ് വ്യക്തമാക്കുന്നത്. സമകാലിക സംഭവങ്ങൾ ഉചിതമായി കോർത്തിണക്കിയ രീതി നല്ല വായനാസുഖം നൽകുന്നു. വിജയം ശീലമാക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഒരു 'പെരുമാറ്റചട്ടം' പോലെ ഉപകാരപ്പെടും ഈ പുസ്തകം എന്നുറപ്പുണ്ട്.