Johny M. L. ജോണി എം എൽ

ശില്പം ശില്പി ശിവൻ - 1 - Trivandrum: Sign Books, 2024. - 155p.

ശില്പങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു ശിവൻ ഗയയുടെ ജീവിതം. വെള്ളനാട് എന്ന ഗ്രാമത്തിൽ നിന്ന് തന്റെ സർഗ്ഗാത്മക യാത്ര തുടങ്ങിയ ശിവൻ ഗയ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പത്തിൽ ബിരുദം നേടിയ ശേഷം മുഴുവൻ സമയവും ശില്പനിർമാണത്തിൽ മുഴുകി. പൊതു ഇട ശില്പങ്ങൾ നിർമിക്കുന്നതിൽ സവിശേഷമായ വൈദഗ്ധ്യം പുലർത്തിയ ശിവൻ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു ശില്പങ്ങൾ ചെയ്തു. കോഴിക്കോട് സാഹിത്യോദ്യാനത്തിലും പൊന്നാനിയിലും വെള്ളനാടുള്ള സൈക്കോപാർക്കിലും മറ്റനേകം സൈറ്റുകളിലും ശിവൻ ഗയയുടെ ശില്പങ്ങൾ കാണാം. പാശ്ചാത്യ നവോഥാനകാല കല മുതൽ ആധുനിക
പരീക്ഷണ ശില്പകലയുടെ ധാരകൾ വരെയുള്ള ശൈലീപരമായ സവിശേഷതകൾ ശിവൻ തന്റെ ശില്പ സൃഷ്ടികളിൽ ഉപയോഗിച്ചിട്ടുണ്ട് ആൾകൂട്ടം സ്വത്വാന്വേഷണം ജെൻഡർ ശ്രേണീകൃത സാമൂഹികവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളായിരുന്നു ആ ശില്പങ്ങളിൽ ശിവൻ കൈകാര്യം ചെയ്തത് . കോവിഡ് ശിവനെ കവർന്നെടുത്തില്ലായിരുന്നെങ്കിൽ സാർവദേശീയ പ്രസക്തിയുള്ള ഒരു ശില്പിയെ കേരളത്തിന് ലഭിക്കുമായിരുന്നു

9788119386529


Biography- Jeevacharithram

920 / JOH/S R4