മലയാളത്തിലെ ശ്രദ്ധേയ പത്രാധിപ സാന്നിദ്ധ്യമായിരുന്ന എസ്.ജയചന്ദ്രൻ നായരുടെ വായനാനുഭവങ്ങളുടെ സമാഹാരമാണിത്.
അദ്ദേഹത്തിന്റെ വായനകളില്‍ കണ്ണീരും കിനാവുമുണ്ട്. ഗാന്ധി വധവും രക്തപങ്കിലമായ ഭൂമിയുമുണ്ട്. യുദ്ധത്തിന്റെ നൃശംസതയുണ്ട്. മോദിയുടെ ഇന്ത്യയുടെ ആടുന്ന അടിത്തറയുണ്ട്. എഴുത്തിന്റെയും ഭാവനയുടെയും പുതിയ സാധ്യതകളുണ്ട്. ജീവിതവും ചരിത്രവും അനുഭവവും കൂടിക്കലരുന്ന വാക്കുകൾകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കൃതി വായനക്കാർക്കൊരു വഴികാട്ടിയാണ്