ഗാന്ധിജി വൈക്കത്തെത്തിയിട്ട് നൂറുവർഷങ്ങൾ കഴിഞ്ഞു. ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള സംവാദം നടന്നിട്ടും ഏതാണ്ട് ഇത്രയും കാലമായി. എന്നാലിന്നും അതിൻ്റെ അനുരണനങ്ങൾ ചർച്ചകളെ കൂടുതൽ സക്രിയമാക്കുകയാണ്. അവർ തമ്മിലുണ്ടായത് രണ്ട് ശരികൾ തമ്മിലുള്ള അഭിപ്രായഭിന്നതയായിരുന്നോ അതോ തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നോ? വൈക്കം സത്യഗ്രഹത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജി - അംബേദ്‌കർ സംവാദത്തെ ചരിത്രപരമായി വിലയിരുത്തുന്ന ശ്രദ്ധേയമായ കൃതിയാണിത്. കിഴാളപക്ഷത്തിന്റെയും ഗാന്ധിയൻ പക്ഷത്തിന്റെയും വിമർശനങ്ങൾക്കിടയാക്കിക്കൊണ്ട് ഗാന്ധി വിമർശകയായ അരുന്ധതിറോയി പറഞ്ഞും പറയാതെയും ധ്വനിപ്പിച്ച ചരിത്രവീക്ഷണമെന്താണെന്നും ഇതിൽ പരിശോധിക്കപ്പെടുന്നു.