സന്തോഷ് ഒ കെ എഡി Santhosh, O.K. (ed.)

പുതുകവിത: വായന വിചാരം രാഷ്ട്രീയം / edited by O. K. Santhosh, Rajesh K. Erumeli - 1st ed. - Kozhikode: Pusthakalokam, 2023. - 350p. :

മലയാളകവിതയിലെ പുതുചലനങ്ങളുടെ ആഖ്യാനത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള അക്കാദമികപഠനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആധുനികതാവാദവിമര്‍ശം, കീഴാള-ദളിത്-ആദിവാസി-സ്ത്രീജീവിതാഖ്യാനങ്ങള്‍ കവിതയിലുണ്ടാക്കിയ പിളര്‍പ്പുകള്‍, ഉത്തരാധുനികത, പുതുനാഗരികത, സ്വത്വസംവാദങ്ങള്‍, പുതുസാങ്കേതികത എന്നിവ കാവ്യചിന്തയില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍തുടങ്ങി വ്യത്യസ്തമണ്ഡലങ്ങളിലായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ വികസിച്ച ആലോചനകളെ ക്രോഡീകരിക്കുന്നു. ഗവേഷകര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നു എന്നതാണ് ഈ പഠനങ്ങളുടെ മറ്റൊരു സവിശേഷത. കെ.ഇ.എന്‍, വി.സി. ശ്രീജന്‍, സുനില്‍ പി. ഇളയിടം, പ്രസന്നരാജന്‍, പി.കെ. രാജശേഖരന്‍, ജി. ഉഷാകുമാരി, സി.ജെ. ജോര്‍ജ്, കെ.കെ. ബാബുരാജ്, ഉമര്‍ തറമേല്‍, എസ്. ജോസഫ്, പി.എം. ഗിരീഷ്, കെ.ആര്‍. സജിത, ടി.ശ്രീവത്സന്‍, എം.ബി. മനോജ്, ബെറ്റിമോള്‍ മാത്യു, രാജേഷ് ചിറപ്പാട്, യാക്കോബ് തോമസ്, സുധീഷ് കോട്ടേമ്പ്രം, ഡി. അനില്‍കുമാര്‍, എം. എസ്. ശ്രീകല എന്നിവര്‍ എഴുതുന്നു.

9789393969712


Malayalam Literature- Study

894.812107 / SAN.P