സമകാലിക അൾജീരിയൻ-അറബ് നോവലിലെ ശ്രദ്ധേയനായ ബുമെദീൻ ബൽകബീറിൻ്റെ പ്രശസ്‌ത കൃതിയുടെ അറബിയിൽനിന്ന് നേരിട്ടുള്ള മലയാളപരിഭാഷ. അൾജീരിയൻ സ്വാതന്ത്യസമരപോരാളിയായ അബ്ദുൽ ഖാദർ പിന്നീട്, സ്വതന്ത്ര അൾജീരിയയും മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം കൊളോണിയൽ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ നേരിടുന്നത് ഒരു നടുക്കുന്ന യാഥാർത്ഥ്യമാണ്. മനുഷ്യൻ്റെ യാതനകൾക്ക് സാർവ്വകാലികതയും സാർവ്വലൗകികതയുമാണുള്ളത് എന്ന് ഓർമ്മിപ്പിക്കുന്ന പുസ്തകം.