ഏറെ ചർച്ച ചെയ്യപ്പെട്ട പെരുമ്പാവൂർ യാത്രിനിവാസ് ഉൾപ്പെടെ സ്ലീപ്പിങ് സിംഫണി. അവനൊരുവൻ, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകൾ, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകൾ.... തുടങ്ങി ഒൻപതു കഥകൾ.
മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം
സിസ്റ്റം എന്ന ജയിലിനുള്ളിൽ അകപ്പെട്ട. നെഞ്ചിനുള്ളിൽ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിൻ്റെ കഥകളിലെ ചിറകുള്ള മനുഷ്യർ. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യർ കലഹിക്കുന്നത് ഈ സിസ്‌റ്റത്തോടാണ്. മനുഷ്യർക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികൾ നിലകൊള്ളുമ്പോൾ. സ്വാതന്ത്യം ആർക്കുവേണം എന്ന ബഷീറിയൻ കഥാപാത്രത്തിൻ്റെ നിസ്സഹായത നമുക്ക് ഓർമ്മവരും... സ്നേഹത്തിന്റെ അച്ചുതണ്ടിൽ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വെങ്ങോലയുടെ കഥകൾ. -വിനോദ് കൃഷ്‌ണ