TY - GEN AU - Bhanuprakash, Ed. | TI - പി എം താജ് SN - 9789357420914 PY - 2023/// CY - Kozhikode PB - Olive Publication Pvt.Ltd KW - Biography N1 - മലയാള നാടകവേദിയെ വിപ്ലവകരമായി പുന:സൃഷ്ടിക്കുവാന്‍ കൂട്ടംതെറ്റി അലഞ്ഞ പലരുമുണ്ട്. അതില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് പി എം താജിനുള്ളത്. മനുഷ്യന്റെ ആവാസവ്യവസ്ഥ ഭിന്നരൂപങ്ങളില്‍ താജിന്റെ നാടകങ്ങള്‍ ആവിഷ്‌കരിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ഭൗതികമായ മാനങ്ങളില്‍ തന്നെ മനസ്സിലാക്കി. അധികാര വിധേയത്വബന്ധത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്തു. ജീവിക്കുന്ന കാലത്തോടും ദേശത്തോടും കൂടുതല്‍ പ്രതിബദ്ധതയുള്ളവനായിരിക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഘടനയിലും പ്രമേയത്തിലും ഒരു പോലെ സമകാലികത പുലര്‍ത്തുക എന്ന അതിസങ്കീര്‍ണ്ണമായ പ്രക്രിയയെ ലളിതമായും സാഹസികമായും അഭിമുഖീകരിച്ചു. മിത്തുകളില്‍ നിന്നും ഐതിഹ്യങ്ങളില്‍ നിന്നും നാടോടിഭാവനകളില്‍ നിന്നും സ്വീകരിച്ച ബിംബങ്ങള്‍ താക്കോല്‍ വാക്കുകളായി രാഷ്ട്രീയാര്‍ത്ഥം തേടി. താജ് ഒരു രാഷ്ട്രീയ നാടകവേദിയെ സ്വപ്നം കാണുകയായിരുന്നു. അപരിചിതമായ ഒരു രാഷ്ട്രീയ നാടകവേദി. നാടകകൃത്ത്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ പലനിലകളില്‍ തന്റെ സ്വത്വത്തെ വിഭജിച്ച താജിന്റെ കലാജീവിതത്തെ മുന്‍നിര്‍ത്തി ‘പി എം താജ്’ എന്ന ബൃഹത്തായ പുസ്തകം എഡിറ്റ് ചെയ്യുക വഴി ഭാനുപ്രകാശ് ചെയ്യുന്നത് ജീവിതത്തിന്റെ അടിസ്ഥാന ബോധ്യങ്ങള്‍ പകര്‍ന്നു നല്‍കിയ താജിന്റെ നാടകവഴികളില്‍ പതിയിരിക്കുന്ന ഏകാന്തതയെയും തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെയും പരീക്ഷണാത്മകതയെയും വെളിച്ചത്ത് കൊണ്ടുവരികയാണ് ER -