Athira A K| ആതിര എ കെ

വെള്ളാവി : അലക്ക്‌മൈതാനത്തെ കാണാപ്പുറങ്ങൾ - Kozhikode Olive Publication Pvt.Ltd, 2022 - 128p.

മാറിവരുന്ന കേരള ചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ
പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ
നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം
പല സമൂഹങ്ങളെയും ഇതിന് സഹായിക്കുകയും ചില സമൂഹങ്ങളെ
പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു
യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കു
സമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. “വെള്ളാവി: അലക്കു
മൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോട് നേരിട്ട്
സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃത
സമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും
ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്

9789357420280