''തമ്മിലിണങ്ങുകയോ പൊരുതുകയോ ചെയ്യുന്ന എന്തിനെയും ഭാഷയില്‍ ഉള്‍ക്കൊള്ളുന്ന ഒരു ആവാസപരിസരമാണ് നിഷാനാരായണന്റെ കവിത. നാമരൂപങ്ങളുടെ ചലനാത്മകമായ ഒരു പ്രപഞ്ചമാണത്. ഏതു ജീവിതപരിസരത്തില്‍നിന്നും കവിതയിലേക്ക് എന്തും കടന്നുവരാം എന്ന സാദ്ധ്യതയും അത് നല്കുന്ന ആകാംക്ഷയും പെരുപ്പിക്കുന്നതാണ് ഈ കവിയുടെ കാവ്യകല.'' ഡോ. മനോജ് കുറൂര്‍