യെങ്ഡേ, സൂരജ് Yengde,Suraj

ജാതി ഒരു പ്രശ്നമാണ്/ Caste Matters സൂരജ് യെങ്ഡേ - Kottayam: DC Books, 2022 - 350p.

Malayalam Translation of " Case Matters"

വൻകരകൾക്കപ്പുറത്തുനിന്നും വിദ്യാഭ്യാസം നേടിയ ദളിത് തലമുറയിൽപെട്ട ആദ്യ പണ്ഡിതനായ സൂരജ് യെങ്‌ഡേ, സ്‌ഫോടനാത്മകമായ ഈ പുസ്തകത്തിൽ ജാതീയതയെക്കുറിച്ച് സമൂഹത്തിൽ അടിയുറച്ചുപോയ വിശ്വാസത്തെയും അതിന്റെ വിവിധ അവസ്ഥകളെയും വെല്ലുവിളിക്കുകയാണ്. ദളിത് സമൂഹത്തിൽ വളർന്നുവന്ന തന്നെ പിടിച്ചുലച്ച അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. ദൈനംദിന ജീവിതത്തിൽ ദളിതനായ ഒരുവൻ സഹിക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള അപമാനങ്ങളെക്കുറിച്ചും സ്‌നേഹവും നർമ്മവുംകൊണ്ട് അവിശ്വസനീയമാംവിധം അതിനെ സഹിഷ്ണുതാപരമാക്കിത്തീർക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. നീതിപീഠത്തിലും ഔദ്യോഗികവൃന്ദങ്ങളിലും രാഷ്ട്രീയത്തിൽപോലും അവന് നേരിടേണ്ടിവരുന്ന തുടച്ചുനീക്കാനാവാത്ത പരിമിതികളിലേക്ക് അദ്ദേഹം വെളിച്ചം വീശുന്നു. ദളിത് സമൂഹത്തിലെ വിഭാഗീയതകളെക്കുറിച്ചും-ജാതീയമായ അതിന്റെ ആഭ്യന്തര വിഭജനങ്ങൾ മുതൽ ഉന്നതങ്ങളിലെത്തിച്ചേർന്ന ചില ദളിതരുടെ അസ്പൃശ്യരാണെന്ന സ്വഭാവവിശേഷണങ്ങൾവരെ-ഒരിക്കലും രക്ഷപ്പെടാനാവാത്ത ബ്രാഹ്മണീയ അനുശാസനങ്ങൾക്കു കീഴിൽ അവരനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും യെങ്‌ഡേ സത്യസന്ധമായി വിവരിക്കുന്നു. വിവർത്തനം: കെ.വി. തെൽഹത്ത്‌

9789354321207


Sociology

305.568 / YEN.J