TY - GEN AU - Sudha Menon TI - ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ SN - 9789356435933 PY - 2023/// CY - Kottayam PB - D C Books KW - Malayalam Memoire N1 - സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. 'ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും' ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ് ER -