TY - BOOK AU - അനീസ് സലിം AU - Anees Salim AU - വിനു. എൻ., വിവ. AU - Vinu,N.,Ed. TI - വാനിറ്റി ബാഗ് SN - 9789352 826384 U1 - 823 PY - 2019/// CY - Kottayam PB - DC Books KW - ഇംഗ്ലീഷ് നോവൽ--മലയാളം വിവർത്തനം N2 - വാനിറ്റി ബാഗിലെ പ്രായംചെന്ന ഡോണായ അബു ഹാത്തിമിൽനിന്നും പ്രചോദിതരായാണ് ഇമ്രാൻ ജബ്ബാരിയും കൂട്ടുകാരും ചേർന്ന് അഞ്ചരക്കൂട്ടം എന്ന ഗ്യാങ് ഉണ്ടാക്കിയത്. മോഷ്ടിക്കപ്പെട്ട സ്കൂട്ടറുകൾ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവയ്ക്കാൻ ഒരു പണിയും അവർക്കു കിട്ടി. അവയെല്ലാം പൊട്ടിത്തെറിച്ചപ്പോളാണ് തങ്ങളും തീവ്രവാദി ആക്രമണത്തിന്റെ ഭാഗമായെന്ന്‌ ഇമ്രാൻ തിരിച്ചറിഞ്ഞത്. ശേഷിച്ച പതിന്നാലു വർഷം അവൻ ജയിലഴികൾക്കുള്ളിലായി. ജയിൽചാടാൻ പദ്ധതിയൊരുക്കിക്കൊണ്ട് സമയം ചെലവഴിക്കുന്നതിനിടയിലാണ് ജയിലിൽ പുസ്തകനിർമ്മാണത്തിന് അവനെ ഉൾപ്പെടുത്തിയത്. ഓരോ തവണയും പുസ്തകത്തിന്റെ ശൂന്യമായ താളുകളിൽ നോക്കുമ്പോഴും തന്റെ തെരുവിന്റെ കഥ അവയിൽ തെളിയുന്നത് അവൻ കണ്ടു. കൊച്ചു പാകിസ്താൻ എന്ന വിളിപ്പേരുള്ള തന്റെ തെരുവായ വാനിറ്റി ബാഗും ഹിന്ദു അയൽപക്കമായ മെഹന്ദി തെരുവും തമ്മിലുള്ള ഉഗ്രവൈരത്തിന്റെ ചരിത്രം അവൻ തിരയാൻ ആരംഭിച്ചു. മതസ്പർദ്ധയും തിളച്ചുമറിയുന്ന ആക്രമണോത്സുകതയും നിറഞ്ഞ ഒരു സമൂഹത്തിന്റെ കഥ കറുത്ത ഹാസ്യത്തിൽപ്പൊതിഞ്ഞുപറയുകയാണ് അനീസ് സലിം ER -