TY - BOOK AU - നാരായണപ്പിള്ള, എം. പി. AU - Narayana PillI, M P TI - മുരുകന്‍ എന്ന പാന്വാട്ടിയും മറ്റു കഥകളും SN - 9788126477036 U1 - 8M3.01 PY - 2019/// CY - Kottayam PB - DC books KW - Malayalam Stories N2 - എം.പി. നാരായണപിള്ളയുടെ പുതിയ കഥാസമാഹാരമാണ്മുരുകന്‍ എന്ന പാമ്പാട്ടിയും മറ്റു കഥകളും. കള്ളന്‍, 56 സത്രഗലി, പോയ നിലാവുകള്‍, പ്രേക്ഷകന്‍, പെണ്ണുഡോക്ടര്‍ പറഞ്ഞ കഥ, പ്രൊഫസറും കുട്ടിച്ചാത്തനും തുടങ്ങി 48ഓളം കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. വ്യവസ്ഥാപിത ജീവിതവും മുഖ്യധാരാകഥകളും അപ്രസക്തമാകുന്ന ഘട്ടത്തിലാണ് പ്രതികഥകള്‍ ആവശ്യമായി വരുന്നത്. മലയാളകഥാസാഹിത്യത്തിന്റെ സുവര്‍ണ്ണകാലം പ്രതികഥകള്‍കൊണ്ട് സമ്പന്നമായിരുന്നു. ഇതിവൃത്തത്തിലും ആഖ്യാനരീതിയിലുമെല്ലാം ഏറെ പുതുമകള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ പുതിയ പരിപ്രേക്ഷ്യങ്ങളാണ് ഇവയിലൂടെ പ്രകടമാകുന്നത്. മൂല്യസങ്കല്പത്തിലും ധാര്‍മികതയിലുമെല്ലാം പൊളിച്ചെഴുത്ത് ലക്ഷ്യമിട്ടുള്ളവയായിരുന്നു ഈ കഥകള്‍. സ്വതന്ത്രചിന്ത അവയുടെ ലക്ഷ്യവും വിഗ്രഹഭഞ്ജനം മാര്‍ഗവുമായിരുന്നു. എം.പി. നാരായണപിള്ളയുടെ കഥകളും കഥാപാത്രങ്ങളും ഈ നിലയില്‍ ശ്രദ്ധയര്‍ഹിക്കുന്നു. എഴുത്തുകാരന്റെ പ്രതിഛായയെപ്പോലും അപനിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം കഥയിലെ പുതുവഴികള്‍ തേടിയത് ER -