'ഈ മണ്ണില്‍ എത്ര മതങ്ങളു ്, എത്രയോ മതപണ്ഡിതരു ്...എല്ലാവരും മനുഷ്യനെ സ്‌നേഹിക്കാനാണു പറയുന്നത്. എന്നിട്ടെന്താണ് ഗര്‍ഭമുള്ള പെണ്ണിനെ മഴുവെടുത്തു വെട്ടാന്‍?'' ലോകമുള്ളടത്തോളം കാലം പ്രസക്തമായ ഉള്ളടക്കവുമായി ഉറൂബിന്റെ കൃതി. നിലപാടുകളിലെ സുവ്യക്തത കൃതികളുടെ ഈടുവയ്പാകുന്നതിന് ഉദാഹരണം പറയാവുന്ന നോവല്‍. മനുഷ്യഹൃദയത്തിലെ പ്രേമവും പ്രതികാരവും നിഗൂഢമായ ചിന്താസരണികളും അനാവരണം ചെയ്യുന്ന കൃതി