സ്വപ്നങ്ങള്‍ കാണാനും അവയുടെ സാക്ഷാത്കാരത്തിനായി സ്വയം സമര്‍പ്പിക്കാനും ഇന്ത്യന്‍ യുവത്വത്തെ സദാപ്രേരിപ്പിക്കുകയും അവരുടെ മനസ്സുകളെ കെടാത്ത അഗ്നിക്കു തുല്യമായി മാറ്റുകയും ചെയ്തു എന്നതിലാണ് അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാമിന്റെ മഹത്വം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്തെയാകെ സ്വന്തം നാമത്തില്‍ അടയാളപ്പെടുത്തിയ മഹാഗുരുവിന്റെ തീഷ്ണമായ ഓര്‍മകള്‍ക്കു മുന്നില്‍ ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.