അവൾ നമുക്ക് വേണ്ടി യുദ്ധം ചെയ്യും അവളാണു നാം കാത്തിരുന്ന ദേവി അവൾ ധർമത്തെ കത്ത് നമ്മെ സംരക്ഷിക്കും ഭാരതം -3400 ബിസി വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. രക്തദാഹികളായ ചെന്നായ്ക്കളില്‍ നിന്ന് അവളെ ഒരു കഴുകന്‍ സംരക്ഷിച്ചു. മിഥിലയിലെ രാജാവ് അവളെ ദത്തെടുത്തു. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അവള്‍ മിഥിലയിലെ പ്രധാനമന്ത്രിയായി. ജനലക്ഷങ്ങളുടെ ദേവതയായി. വാല്മീകിയുടെ ഇതിഹാസത്തെ ആധുനിക രീതിയില്‍ പുനര്‍വായന നടത്തുന്ന അമീഷ് ത്രിപാഠിയുടെ രാമചന്ദ്രപരമ്പരയിലെ രണ്ടാം പുസ്തകം.