കേരളത്തിലെ വന്യജീവികള്‍ (Keralathile Vanyajeevikal)
- Trissur Green Books 2016
- 184p.
പ്രകൃതിയെ സ്നേഹിക്കാന്‍ ഏറ്റവും എളുപ്പവഴി അതിനെ അറിയുക എന്നതാണ്. മനുഷ്യന്റെ കൈകടത്തലുകളില്ലാതെ സ്വാഭാവികമായ ചുറ്റുപാടുംകളില്‍ മണ്ണിലും മരത്തിലും മാനത്തും സ്വൈര്യമായും സ്വതന്ത്രമായും വിഹരിക്കുന്ന ജീവജാലങ്ങളായ വന്യജീവികളെ അറിയാനായി തയ്യാറാക്കിയ മലയാളഭാഷയിലെ വ്യത്യസ്തമായ ഒരു രചനയാണിത്. രണ്ടുപതിറ്റാണ്ടിലധികം കാലം ഇരുണ്ട വനമേഖലകളിലെ ദുര്‍ഗ്ഗമപാതകള്‍ താണ്ടിയും നിസ്സാരമെന്നും ആവശ്യമില്ലാത്തവയെന്നും ഏവരും മുദ്രകുത്തിയിരിക്കുന്ന പ്രകൃതിയിലെ ജീവജാലങ്ങളെ നിരന്തരം സസൂക്ഷ്മം നിരീക്ഷിച്ചും ആര്‍ജ്ജിച്ച പ്രായോഗിക പരിജ്ഞാനവും ശാസ്ത്രവിജ്ഞാനവും രചനാവൈഭവവും ഒത്തിണങ്ങിയ ഗ്രന്ഥം. മലയാള വൈജ്ഞാനിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.