Bandhyopadhyaya,Bibhuthibhushan (ബിഭൂതിഭൂഷണ്‍ ബന്ദ്യോപദ്ധ്യായ)

അപരാജിത‌ന്‍ (Aparajithan) - Thrissur green books 2019 - 195p.

പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗരത്തിലെത്തിക്കുന്നു. ഉന്നത പഠനത്തിനായി അപു കോളേജില്‍ ചേരുന്നു. നഗരവാസത്തിന്നിടയില്‍ ദാരിദ്ര്യത്തോടൊപ്പം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അപുവിനു മല്ലിടേണ്ടി വരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവല്‍ പഠിപ്പിച്ചുവരുന്നു.

9788184231328

894.8123 / BAN.A