TY - BOOK AU - Vasudevan Nair, M T TI - M T yude Yathrakal SN - 9789380557086 PY - 2010/// CY - Thrissur PB - H & C Publishing House N2 - എല്ലാ വൻനഗരങ്ങളുടെയും മുഖച്ഛായ ഏറക്കുറെ ഒന്നാണെന്നു തോന്നുന്നു. ഫുട്പാത്തുകളിലൂടെ ധൃതിയിൽ പ്രവഹിക്കുന്ന ജനങ്ങൾ, തിയേറ്ററുകളുടെയും കൺസെർട്ട് ഹാളുകളുടെയും പരിസരങ്ങളിൽ സായാഹ്നങ്ങളിൽ അലസമായി തങ്ങിനിൽക്കുന്ന യുവാക്കൾ,- എല്ലാം ആ വലിയ മുഖത്തിന്റെ സുപരിചിതമായ വരകളും കുറികളും തന്നെ... - എം.ടി. വാസുദേവൻ നായർ മനുഷ്യർ നിഴലുകൾ ആൾക്കൂട്ടത്തിൽ തനിയെ വൻകടലിലെ തുഴവള്ളക്കാർ ഫിൻലണ്ടിന്റെ തുറസ്സായ കർഷകസമൃദ്ധിയിൽനിന്നും ജർമൻ നാസി പീഡനകേന്ദ്രമായ ബുഹൻവാൾഡിലെ കണ്ണീരും ചോരയും വിലാപവുമുറഞ്ഞുകിടക്കുന്ന ഓർമകളിലേക്കുള്ള അസ്വസ്ഥജനകമായ യാത്രയുടെ രേഖയായ മനുഷ്യർ നിഴലുകൾ, അമേരിക്കയിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരുടെയും ജീവിതത്തിന്റെയും സ്മൃതിചിത്രങ്ങളായ ആൾക്കൂട്ടത്തിൽ തനിയെ, ചൈനയിലെ എഴുത്തുകാരോടൊപ്പം പങ്കിട്ട ദിവസങ്ങളുടെ ഓർമകളും രാഷ്ട്രീയ - സാഹിത്യ നിലപാടുകളുമൊക്കെ നിറഞ്ഞ വൻകടലിലെ തുഴവള്ളക്കാർ എന്നിങ്ങനെ വ്യത്യസ്തമായ മൂന്നു യാത്രാവിവരണങ്ങളുടെ സമാഹാരം. എം.ടിയുടെ യാത്രകളുടെ പുസ്തകം ER -