മലയാളത്തിന്റെ പ്രിയകവിതകള്‍ (പ്രൊഫ് എം കെ സാനു തിരഞ്ഞെടുത്ത)
Material type:
- 9788184231090
- Malayalathinte priyakavithakal
- 894.M1 KRI/M P8
Item type | Current library | Home library | Collection | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M1 KRI/M P8 (Browse shelf(Opens below)) | 1 | Available | MAL52805 |
അതെ, ചങ്ങന്പുഴക്കവിത സാര്‍വ്വത്രികവും സാര്‍വ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവര്‍ത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാന്‍ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിന്‍റെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നില്‍ക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേര്‍ന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയര്‍ത്തുന്നത്.
പലരും കരുതുന്നതിനേക്കാള്‍ വിസ്തൃതിയും വൈചിത്ര്യവുമാര്‍ന്ന ചങ്ങന്പുഴക്കവിതാലോകത്തില്‍നിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധര്‍വ്വനെപ്പോലെ മലയാളക്കരയില്‍ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാല്‍ മലയാളികളെ കോരിത്തരിപ്പിച്ച് ജന്മസാഫല്യം കൈവരിച്ചശേഷം, സ്വന്തം ദേവലോകത്തിലേക്ക് മടങ്ങിപ്പോയ ഒരനുഗൃഹീത കവിയുടെ ആന്തരിക ലോകത്തിലെ ഇന്ദ്രജാല ഭംഗികളുമായി സല്ലപിക്കാന്‍ ഈ സമാഹാരം വായനക്കാരെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
There are no comments on this title.