Photoshop Padanavum Prayogavum
Material type:
- 9788190604109
- 006 HAR-P
Item type | Current library | Home library | Collection | Call number | Status | Notes | Date due | Barcode | |
---|---|---|---|---|---|---|---|---|---|
![]() |
Dept. of Computational Biology and Bioinformatics Processing Center | Dept. of Computational Biology and Bioinformatics | Gift or donation | 006 HAR-P (Browse shelf(Opens below)) | Available | GIFT | DCBG-0270 |
അഡോബി ഫോട്ടോഷോപ്പ്, ഏവര്‍ക്കും സുപരിചിതമായ ഒരു സോഫ്റ്റ്വെയറാണിന്നിത്. കമ്പ്യൂട്ടറിലെ ചിത്രപ്പണികള്‍ക്കാണ് ഇതുപയോഗിക്കുന്നതെന്നും പലര്‍ക്കും അറിവുണ്ടാവും. ഒരിക്കലെങ്കിലും ഒരു ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കാത്തവരും വിരളമായിരിക്കും. എന്നാലതിനു ശേഷമെന്ത്? എങ്ങിനെ ആ ചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കാം, പല ചിത്രങ്ങള്‍ എങ്ങിനെ കൂട്ടിയിണക്കാം, എങ്ങിനെ അതിനെ ഒരു ആശംസാകാര്‍ഡായി രൂപപ്പെടുത്താം; ഇവയൊക്കെയും ഫോട്ടോഷോപ്പില്‍ സാധ്യമാണെന്ന് നമുക്കേവര്‍ക്കുമറിയാം, പക്ഷെ സ്വന്തമായി ഇതൊക്കെ എങ്ങിനെ ചെയ്യുവാന്‍ സാധിക്കുമെന്ന് നമുക്കിടയില്‍ എത്രപേര്‍ക്കറിയാം? ഫോട്ടോഷോപ്പ് സ്വന്തമായി ഉപയോഗിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്ന ഒരു പുസ്തകമാണ്, ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും. പേരു സൂചിപ്പിക്കുമ്പോലെ, ഫോട്ടോഷോപ്പിലെ വിവിധ സങ്കേതങ്ങളുടെ കേവല പഠനമല്ല ഇതു സാധ്യമാക്കുന്നത്, പ്രയോഗത്തിലൂടെയുള്ള പഠനമാണ്. ആദ്യ അധ്യായം മുതല്‍ തന്നെ നമ്മള് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചിത്രപ്പണികളില്‍ ഏര്‍പ്പെടുകയാണ്. പുസ്തകത്തിന്റെ പകുതിയോളം വിവിധ സങ്കേതങ്ങളെ പരിചയപ്പെടുത്തിയ ശേഷം, സോഫ്റ്റ്വെയര് ഉപയോഗിച്ച് എന്തെങ്കിലും ചെയ്തു തുടങ്ങുക എന്ന വ്യവസ്ഥാപിത ശൈലിക്കൊരു മാറ്റമാണിത്. ഓരോ അധ്യായത്തിലും പരിചയപ്പെടുത്തുന്ന ടൂളുകളും സാധ്യതകളും, ആ അധ്യായത്തില്‍ അടങ്ങിയിരിക്കുന്ന ഉദാഹരണങ്ങളിലൂടെ മനസിലാക്കി, അവ സ്വയം ചെയ്തു നോക്കി, അവയുടെ ഉപയോഗം മനസിലുറപ്പിച്ച് അടുത്ത അധ്യായത്തിലേക്കു നീങ്ങുന്ന സമ്പ്രദായം, ഫോട്ടോഷോപ്പ് പഠക്കുന്നവരുടെ ഉത്സാഹം നിലനിര്‍ത്തുകയും, അവര്‍ മനസിലാക്കുന്ന അറിവുകള്‍ അവരറിയാതെ തന്നെ മനസിലുറപ്പിക്കുക്കയും ചെയ്യുന്നു.
There are no comments on this title.