ELAYUDE DESHADANAM
Material type: TextPublication details: Thiruvananthapuram CHINTHA PUBLISHERS 2020Description: 104pISBN:- 9789390301034
- 894.8121 SUR.E
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Campus Library Kariavattom Processing Center | Campus Library Kariavattom | 894.8121 SUR.E (Browse shelf(Opens below)) | Available | UCL30540 |
അന്യര്‍ക്കുവേണ്ടി, ആരും അന്യരല്ല എന്ന ഫലകം മനസ്സില്‍ സൂക്ഷിക്കുന്ന സൂരജിന്റെ ഓരോ അക്ഷരചിത്രവും കവിതകളിലെ ആന്തരിക സൗന്ദര്യത്തെ വെളിച്ചപ്പെടുത്തുന്നു. മുറിവുകള്‍ ഭൂപടം തീര്‍ത്ത കൈവെള്ളയും തീ തിന്ന പാടങ്ങളിലെ കടലാസുമണവും ഉമിത്തീയിലെ പച്ചമനുഷ്യന്റെ കളപറിച്ച വിരലുകളും കൃഷിക്കാരന്റെ ഡയറിയുടെ ഭാരക്കൂടുതലും മഴയത്ത് കൈകോര്‍ത്ത് പറക്കുന്ന കുരുവികളും ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ അവഗണിക്കപ്പെടുന്ന ഒറ്റയാന്‍മാരും അപരന്‍ രുചിക്കുന്ന ചോരയും ആകാശം കീറിമുറിച്ചെത്തുന്ന പെണ്‍മിന്നലും സൂരജിന്റെ കവിതകളെ ജീവിതത്തിന്റെ രൂക്ഷഗന്ധമുള്ളതാക്കുന്നു. ഉപചാരപൂര്‍വ്വം ആചാരവെടി മുഴക്കുന്ന കഴുതകളും തെളിവില്ലെന്നു പാടുന്ന കോറസും സ്വപ്നങ്ങളില്‍ നക്ഷത്രങ്ങളുടെ സഞ്ചാരികളും മാമ്പഴച്ചാറില്‍ പിടയുന്ന കുഞ്ഞുദേഹവും വയലറ്റ് നിറമുള്ള മുന്തിരികളും കടല്‍ കാണാന്‍ പോയ മീനും അവളുടെ അരക്കെട്ടാല്‍ അലങ്കരിക്കപ്പെട്ടതുകൊണ്ട് മനോഹരങ്ങളായ ചുവന്ന അരളിപ്പൂക്കളും പ്രൊമെത്യൂസിന്റെ പെണ്‍രൂപവും നായാട്ടുകാരുടെ രക്തം മണക്കുന്ന ചരിത്രവും മഴയാല്‍ സ്‌നാനം ചെയ്യപ്പെട്ട മുഖവും സൂരജിന്റെ കവിതകളെ തീവ്രശോഭയുള്ളതാക്കുന്നു.
There are no comments on this title.