നോവൽ : കലയും പ്രത്യയശാസ്ത്രവും
Shaji Jacob ഷാജി ജേക്കബ്
നോവൽ : കലയും പ്രത്യയശാസ്ത്രവും - 1 - Kozhikode: Pusthakalokam, 2024. - 510p.
ഈ ഗ്രന്ഥത്തിലെ പതിനാറ് ലേഖനങ്ങളും അക്കാദമിക നോവല്‍പഠനത്തില്‍ ഏറെ പ്രസക്തവും പ്രസിദ്ധവുമായ കലാതത്വവിചാരങ്ങള്‍ മുന്‍നിര്‍ത്തി എഴുതപ്പെട്ടിട്ടുള്ളതാണ്. ഒറ്റനോവല്‍ വായന മുതല്‍ ഒരെഴുത്തുകാരന്റെ നോവല്‍ ഭാവനയുടെ സമഗ്രവായനകള്‍ വരെ, നോവലിന്റെ ഭാഷയും രാഷ്ട്രീയവും രൂപവും ആഖ്യാനവും കലയും പ്രത്യയശാസ്ത്രവും മുതല്‍ നോവലിന് സ്ഥലത്തോടും കാലത്തോടും ചരിത്രത്തോടും മിത്തിനോടും സമൂഹത്തോടും ജനജീവിതത്തോടും ദേശീയതയോടും പ്രാദേശികതയോടും അധികാരത്തോടും ജാതിസ്വത്വങ്ങളോടുമുള്ള ഭാവബന്ധങ്ങള്‍ വരെ.ആധുനികതയും ആധുനികതാവാദവും മുതല്‍ ആഗോളതയും ആധുനികാനന്തരതയും വരെ, നോവലും പൊതുമണ്ഡലവും തമ്മിലുള്ള ചാര്‍ച്ചയുടെ ചരിത്രാപഗ്രഥനം മുതല്‍ വിവര്‍ത്തനമെന്ന വിനിമയവും പ്രക്രിയയും നോവലിന്റെ ചരിത്രജീവിതത്തെ വഴിതിരിച്ചുവിട്ട രീതിപദ്ധതികള്‍ വരെ, ജനപ്രിയതയുടെ സമവാക്യങ്ങള്‍ നോവലിന്റെ സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും രൂപപ്പെടുത്തിയതിന്റെ വൈവിധ്യങ്ങള്‍ മുതല്‍ ലോകാനുഭവങ്ങളും ജ്ഞാനവ്യവഹാരങ്ങളും നോവലിന്റെ അനുഭൂതിഘടനയും രാഷ്ട്രീയാബോധവുമായി പരിണമിക്കുന്നതിന്റെ വൈചിത്ര്യങ്ങള്‍ വരെ - ഈ പുസ്തകത്തിലെ മുഴുവന്‍ പഠനങ്ങളും വിഷയാധിഷ്ഠിതവും വിമര്‍ശനാത്മകവുമായ നോവല്‍വായനകളാണ്. മലയാളത്തില്‍ ഇക്കഴിഞ്ഞ ഒന്നരനൂറ്റാണ്ടിലധികം കാലം, നോവല്‍ എന്ന സാഹിത്യ രൂപത്തിനു കൈവന്നിട്ടുള്ള ആഖ്യാനകലയുടെയും സൗന്ദര്യരാഷ്ട്രീയത്തിന്റെയും ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വവ്യതിയാനങ്ങളെയും വിപര്യയങ്ങളെയും വിപുലവും വിശദവുമായി നോക്കിക്കാണാനുള്ള ശ്രമങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും നടത്തുന്നത്
9788197328251
Malayalam Literature- Novel- Study
894.M307 / SHA/K R4